ഗാന്ധിധാം എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ്
കാഞ്ഞങ്ങാട്: രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ ഗാന്ധിധാം എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ടും സ്റ്റോപ്പ് അനുവദിച്ചു. നാഗര്‍കോവില്‍-ഗാന്ധിധാം തിരിച്ചും ആഴ്ചയിലൊരു തവണയാണ് ഓടുന്നത്. ഗാന്ധിധാമില്‍ നിന്നും വെള്ളിയാഴ്ച രാവിലെ 6ന് പുറപ്പെടുന്ന വണ്ടി ശനിയാഴ്ച ഉച്ചയ്ക്ക് 2.38നാണ് കാസര്‍കോട്ടെത്തുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് നാഗര്‍കോവില്‍ നിന്നും പുറപ്പെടുന്ന വണ്ടി പിറ്റേന്ന് പുലര്‍ച്ചെ 3.38ന് കാസര്‍കോട്ടെത്തും

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ