അജാനൂർ ഇക്ബാൽ ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം; ലോഗോ പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: അജാനൂർ ഇക്ബാൽ ഹൈസ്കൂൾ സുവർണ്ണ ജൂബിലി ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളുടെ ലോഗോ പ്രകാശനം നടന്നു. പ്രമുഖ ഡോക്ടറും, സ്കൂൾ പുർവ്വ വിദ്യാർത്ഥിയുമായ ഡോക്ടർ കുഞ്ഞാഹമ്മദ്, കാഞ്ഞങ്ങാട് പ്രസ്സ് ഫോറം പ്രസിഡണ്ട് ഇ.വി.ജയകൃഷ്ണന് നൽകി കൊണ്ട് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എം ബി എം അഷറഫ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.പി. കുഞ്ഞബ്ദുല്ല, കണ്ണുർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം എം.പി.എ.റഹീം, സി.പി.എം.നേതാവ് കമലാക്ഷൻ, മിഡ് ടൗൺ റോട്ടറി പ്രസിഡണ്ട് മുകുന്ത പ്രഭു, കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് സി. യൂസഫ് ഹാജി, മുബാറക്ക് ഹസൈനാർ ഹാജി, പഞ്ചായത്തംഗങ്ങളായ ഹമീദ് ചേരക്കാടത്ത്, പി.പി.നസീമ ടീച്ചർ, പി.ടി.എ.പ്രസിഡണ്ട് വി.അബ്ദുൾ റഹ്മാൻ, എ.ഹമീദ് ഹാജി, അഹമ്മദ് കിർമാനി ,ഇ.കെ.മൊയ്തിൻ കുഞ്ഞി, പ്രിൻസിപ്പാൾ അനിതകുമാരി, പ്രധാനാധ്യാപിക പ്രവീണ കെ, ടി.മുഹമ്മദ് അസ്ലം, പി.കെ.കണ്ണൻ എന്നിവർ പ്രസംഗിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ