വ്യാഴാഴ്‌ച, ജനുവരി 24, 2019
കാസർകോട്: സംസ്ഥാന സര്‍ക്കാര്‍, കേരള നിയമസഭ, കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടി വന്‍ വിജയകരമാക്കി കാസര്‍കോട് ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലുള്ള ഒരാളെയെങ്കിലും ഭരണഘടനാ ക്ലാസില്‍ പങ്കെടുപ്പിക്കുന്നതിന് പഞ്ചായത്തിനു സാധിച്ചു. പഞ്ചായത്തില്‍ 23 വാര്‍ഡുകളാണ് ഉള്ളത്. 23 വാര്‍ഡുകളിലായി  180 ക്ലാസുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ചില വാര്‍ഡുകളില്‍ ഇരുപതോളം ക്ലാസുകള്‍ വരെ സംഘടിപ്പിക്കുന്നതിനും അതിനോടൊപ്പം പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.

                  പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ഖാദര്‍, ജില്ലാ സാക്ഷരതാസമിതി അംഗം രാജന്‍പൊയിനാച്ചി, പ്രേരക് തങ്കമണി ചെറുകര,സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മുംതാസ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങകള്‍ക്ക് നേതൃത്വം നല്‍കി.പഞ്ചായത്തിലെ മുപ്പതോളം ആര്‍പിമാരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.

                    പഞ്ചായത്തില്‍ നടന്ന ഭരണഘടനാസംഗമം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍ മുഖ്യപ്രഭാഷണം നടത്തി.രാജന്‍ പെയിനാച്ചി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാകുന്തള കൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷംസുദ്ദീന്‍ തെക്കില്‍, ഗീത ബാലകൃഷന്‍,എ ഷാസിയ, മെംബര്‍മാരായ കെ.മാധവന്‍ നായര്‍, എന്‍. വി ബാലന്‍, രേണുക ഭാസ്‌കരന്‍,തങ്കമണി ചെറുകര എന്നിവര്‍ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ