വ്യാഴാഴ്‌ച, ജനുവരി 24, 2019
മാണിക്കോത്ത്: ശമ്മാസ് ചികിത്സാ സഹായത്തിന് പിരിച്ച ലക്ഷങ്ങൾ എസ്.ടി.യു നേതാവ് കരീം മൈത്രിയും സംഘവും  കൈക്കലാക്കി എന്ന  വിധത്തിൽ കാഞ്ഞങ്ങാട്ട് നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു സായാഹ്‌ന പാത്രത്തിൽ വന്ന വാർത്ത വാസ്തവവിരുദ്ധവും  കള്ള പ്രചരണവുമാണെന്ന് ഷമ്മാസ് ചികിത്സാ സഹായ കമ്മിറ്റി വ്യക്തമാക്കി.

മാണിക്കോത്ത് ഗവ: ഫിഷറീസ് യു പി സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കെ അർബുദം ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന കുട്ടിയെ രക്ഷിക്കാൻ 2017 ജൂൺ മാസം മാണിക്കോത്ത് മുൻ ഖത്തീബ് കബീർ ഫൈസിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാണിക്കോത്ത് ഗവ: ഫിഷറീസ് യു പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ എം വി രാമചന്ദ്രൻ മാസ്റ്ററെ ചെയർമാനായും, പൊതു പ്രവർത്തകൻ കരീം മൈത്രിയെ കൺവീനറായും, വാർഡ് മെമ്പർ, പ്രദേശവാസികൾ എന്നിവരെ ഉൾപ്പടുത്തി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രസ്തുത കമ്മിറ്റി രൂപീകരിച്ചതിന് മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം കുട്ടി മരണപ്പെടുകയും ചെയ്തു. തുച്ഛമായ ദിവസം കൊണ്ട് പിരിച്ചെടുത്ത തുക, ശമ്മാ സിന്റെ സഹോദരിയുടെ കല്യാണമാകുമ്പോൾ ചിലവിലേക്കായ് നൽകാമെന്ന് കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.

ശമ്മാസിന്റ കുടുബത്തിന് വീടുപണിയുന്നതിനായി മൂന്ന് സെന്റ് സ്ഥലം അനുവദിച്ച് രജിസ്റ്റർ ചെയ്ത് നൽകാമെന്ന് മാണിക്കോത്തെ പൗരപ്രമുഖനായ തായൽ അബ്ദുൽ റഹിമാൻ ഹാജി അറിയിച്ചിരുന്നു. ഈ സ്ഥലം കുടുബത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു
 പ്രസ്തുത ഭൂമിയിൽ വീട് വെക്കുന്നതിന് പഞ്ചായത്ത് അനുവദിക്കുന്ന തുകയ്ക്ക് പുറമെ വരുന്ന ബാധ്യത ഏറ്റെടുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകുകയുണ്ടായി. ഇതേ തുടർന്നാണ് ചികിത്സാ സഹായ ഫണ്ട് മരണപ്പെട്ട കുട്ടിയുടെ സഹോദരി
മിസ് രിയയുടെ കല്യാണത്തിനായി ഉപയോഗിക്കാമെന്ന തീരുമാനം എടുത്തത്.

 പ്രസ്തുത കല്യാണം വരുന്ന ഫെബ്രുവരി 24 ന് നിഷ്ഛയിച്ചിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ഡിസംബർ 22 ന് അതിഞ്ഞാൽ മുസ്ലീം ലീഗ് ഓഫീസിൽ വെച്ച് ചികിത്സാ സഹായ കമ്മറ്റി നേരത്തെ സ്വരൂപിച്ചതുകയും വാഗ്ദാനങ്ങൾ ചെയ്തവരോട് രണ്ട് ദിവസം മുബ്  പിരിച്ചെടുത്ത ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി അഞ്ഞൂറ് രൂപ സഹായ കമ്മിറ്റി ചെയർമാൻ  മാണിക്കോത്ത് ഫിഷറീസ് സൂകൂളിലെ ഹെഡ്മാസ്റ്റർ രാമചന്ദ്രനും, മുഖ്യ രക്ഷാധികാരി  കബീർ ഫൈസിയും ചേർന്ന്,   മുഖ്യ രക്ഷാധികാരിയും വാർഡ് മെമ്പറുമായ കരീം മട്ടനും,
 മാണിക്കോത്ത് ജമാഅത്ത് സെക്രട്ടറി മുഹമ്മദ് സുലൈമാനിക്കും കൂടി  കൈമാറുകയും ചെയ്തു.
പ്രസ്തുത യോഗത്തിൽ പാർട്ടി നേതാക്കൻമാരും,   നാട്ടുകാരും പൗരപ്രമുഖരും സംബന്ധിച്ചിരുന്നു.

ഇതിന് ശേഷം ഫണ്ട് സംബന്ധിച്ച് ചർച്ചയായതിനെ തുടർന്ന് സംഭാവന ലഭിച്ചതിന്റെ കണക്ക് വാട്സ് ആപ് ഗ്രൂപ്പിൽ കമ്മിറ്റി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. വീണ്ടും ഇത് സംബന്ധിച്ച് ചില തത്പര കക്ഷികൾ ചർച്ചകൾ നടത്തിയതിനാൽ കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട്  മഡിയൻ ഗ്രീൻ സ്റ്റാർ ഓഫീസിൽ വെച്ച് രാഷ്ട്രീയ നേതാക്കളും പൗരപ്രമുഖരും ഷമ്മാസിന്റെ കുടുംബവും ഉൾപ്പെടെയുള്ളവർ സംബന്ധിച്ച യോഗത്തിൽ വീണ്ടും കണക്ക് അവതരിപ്പിച്ചു. ഈ യോഗത്തിൽ കമ്മിറ്റിയുടെ കണക്ക് സുതാര്യമാണെന്നും സംഭാവന പിരിച്ചതിലും ഫണ്ട് നൽകിയതിലും അന്തരമുണ്ടെന്ന വാദം ബാലിശമാണെന്നും വ്യക്തമായി.
ഫണ്ട് വിവാദത്തിന് പിന്നിൽ കരീം മൈത്രിയോടും എസ് ടി യു മാണിക്കോത്ത് യൂണിറ്റിനോടും ചിലരുടെ വ്യക്തി വൈരാഗ്യമാണെന്നും വൻ ഗൂഡാലോചനയാണ് എന്നും ഇവരുടെ വാദങ്ങളിൽ കഴമ്പില്ലെന്നും തെളിഞ്ഞു,

യോഗത്തിൽ മുബാറക്ക് ഹസൈനാർ ഹാജി, ശംസുദ്ദീൻ മാണിക്കോത്ത്, എം.എ അബ്ദുൽ റഹിമാൻ,
മാണിക്കോത്ത് അബൂബക്കർ , മാണിക്കോത്ത് സ്കൂൾ പി.ടി.എ പ്രസിഡണ്ട് അശോകൻ, മുല്ലക്കോയ തങ്ങൾ, എം.എൻ. അബ്ദുൽ റഹിമാൻ, കൊളവയൽ കുഞ്ഞാമു,  മുന്ന മനാഫ്, ഹെഡ്മാസ്റ്റർ എം.വി. രാമചന്ദ്രൻ ,കരീം മൈത്രി,  മൊയ്തീൻ എം എ, മുഹമ്മദ് (ശന്മാസിന്റ പിതാവ്): എൻ വി നാസർ, ഹാഷിം കക്കൂത്തിൽ, ഇംതിയാസ്, ഖാദർ വി വി,  സുബൈർ മാട്ടൂമ്മൽ, ബാസിത്ത് പാലക്കി , സിദ്ധീഖ് എം എ, ജാഫർ കൊത്തിക്കാൽ, അഹമ്മദ് കപ്പണക്കാൽ,  റാഷിദ് മാണിക്കോത്ത്, പി എച്ച് അലി, അസീസ് മാണിക്കോത്ത്,  യൂനുസ് ബദർ നഗർ, എം കെ സുബൈർ ചിത്താരി,  ഹനീഫ എം എ അബ്ദുൽ റഹ്മാൻ,  അന്തുമായി പി, അൻസാർ   തുടങ്ങിയവർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ