ആരാധനാലയങ്ങള്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് എടുക്കണം
കാസർകോട്: ആരാധനാലയങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഫുഡ്‌സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബി എച്ച് ഒ ജി (ബ്ലിസ്ഫുള്‍ ഹൈജീനിക് ഓഫറിങ്ങ്‌സ് ടു ഗോഡ്) എന്ന പദ്ധതി ആരാധനാലയങ്ങളില്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങള്‍,ക്രിസ്ത്യന്‍, മുസ്ലീം പള്ളികള്‍ എന്നിവിടങ്ങളിലെ പ്രസാദം, അന്നദാനം, നേര്‍ച്ച ഇവയുടെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ജില്ലയിലെ ഭക്ഷണ വിതരണമുള്ള മുഴുവന്‍ ആരാധനാലയങ്ങളും ഭക്ഷ്യസുരക്ഷ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8943346194, 04994256257

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ