തൈക്കടപ്പുറം : തൈക്കടപ്പുറം മേഖല മുസ്ലിം ലീഗ് വാട്ട്സപ്പ് ഗ്രൂപ്പും തൈക്കടപ്പുറം ശിഹാബ് തങ്ങൾ സ്മാരക റിലീഫ് സെല്ലിന്റെ അഭിമുഖ്യത്തിൽ നിർധരരായ പെൺകുട്ടിക്കളുടെ വിവാഹ ധനസഹായ പദ്ധതി നീലേശ്വരം മുൻസിപ്പാൽ മുസ്ലിം ലീഗ് പ്രസിഡന്റും ശിഹാബ് തങ്ങൾ റിലീഫ് സെൽ ചെയർമാനുമായ സി കെ കെ മാണിയൂർ സാഹിബ് നടുവിൽപള്ളി ശിഹാബ് തങ്ങൾ സേവാ കേന്ദ്രം ഓഫീസിൽ വെച്ച് പെൺകുട്ടികളുടെ കുടുംബത്തിന് നൽകാൻ വേണ്ടി വനിതാ ലീഗ് പ്രസിഡണ്ട് പി പി നസീമയ്ക്ക് കൈമാറി.
ഇസ്മായിൽ കബർദാറിന്റെ അധ്യക്ഷതയിൽ മുൻസിപ്പാൽ മുസ്ലിം ലീഗ് പ്രസിഡൻറ് സി കെ കെ മാണിയൂർ യോഗം ഉദ്ഘാടനം ചെയ്യുതു.
കെ എം സി സി നേതാവ് മഹ്മൂദ് കോട്ടായി, പി പി അഹമ്മദ്, എസ്ടിയു നേതാവ് നിസാർ അഴിത്തല, ടി.കെ ഖാദർ ഹാജി, നീലേശ്വരം മുൻസിപ്പൽ കൗൺസിലർമാരായ റഷീദ വി കെ, ആയിശാബി, വനിതാ ലീഗ് സെക്രട്ടറി ശമീമ , റിലീഫ് സെൽ വൈസ് പ്രസിഡന്റ് സിദ്ദീഖ് നടുവിൽ പളളി എന്നിവർ യോഗത്തിൽ ആശംസ അറിയിച്ചു. സ്വാഗതം ഫവാസ് മുഹമ്മദ് എൻ പി യും, നന്ദി ഉനൈസ് നടുവിൽ പള്ളിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ