തിങ്കളാഴ്‌ച, ജനുവരി 28, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളില്‍ വീണ്ടും അപകടം. ഇന്ന്  പുലര്‍ച്ചെ മംഗലാപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കാര്‍ ട്രാഫിക്ക് സര്‍ക്കിളില്‍ അപകടത്തില്‍പ്പെട്ട് യാത്രകാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. കോട്ടയം ഈരാറ്റു പേട്ടയി ലെ അനില്‍(49), സഹോദരന്റെ ഭാര്യ രാഖി(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനില്‍ ഓടിച്ച കെ.എല്‍ 35 എച്ച് 8620 നമ്പര്‍ കാര്‍ നിയന്ത്രണം വിട്ട് ട്രാഫിക്ക് സര്‍ക്കിളിടിക്കുകയും അവിടെ നിന്നും കാര്‍ തൊട്ടടുത്ത റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന അട്ടേങ്ങാനത്തെ ഷണ്‍മുഖന്റെ കെ.എല്‍ 60 എ 5965 ഓ ട്ടോയിലിടിച്ച് കാര്‍ തലക്കീഴായി മറിയുകയായിരുന്നു.
പുലര്‍ച്ചയായതിനാല്‍ മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ വലിയ അപകടമുണ്ടായിരുന്നില്ല. സര്‍ക്കിള്‍ മാറ്റണ മെന്നുള്ളത് യാത്രക്കാരു ഡ്രൈവര്‍മാരു ടെയും ദീര്‍ഘകാലത്തെ ആവശ്യമാണ്. ട്രാഫിക്ക് സര്‍ക്കിള്‍ പൊളിച്ചു മാറ്റണ മെന്നാവശ്യം ഉന്നയിച്ച് ഇന്ന് രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് മണ്ഡലം യുത്ത്‌ലീഗ് കമ്മിറ്റി സര്‍ക്കിള്‍ പരിസരത്ത് ഉപ രോധ സമരം നടത്തും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ