തിങ്കളാഴ്‌ച, ജനുവരി 28, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ ഏറ്റവും വലിയ ഗതാഗത കുരുക്കുണ്ടാക്കുന്ന ട്രാഫിക്ക് സെർക്കിൾ ഉടൻ പൊളിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. നേരത്തെ മീഡിയ പ്ലസ് ന്യൂസ് എഡിറ്റർ ഹാറൂൺ ചിത്താരി ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി ജില്ലാ പോലീസ് സൂപ്രണ്ടിനോട് തുടർനടപടികൾക്കായി റിപ്പോർട്ട് തേടി. 

         കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ  ട്രാഫിക്ക് സെർക്കിൾ പൊളിക്കാൻ അനുമതി തേടി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിരുന്നു. ട്രാഫിക്ക് സിഗ്നൽ വന്നതോടെ, ട്രാഫിക്ക് സെർക്കിൾ കാരണം കോട്ടച്ചേരിയിൽ കനത്ത ഗതാഗത കുരുക്കും അപകടം  സംഭവിക്കുന്നതും തുടർകഥയായിരിക്കുകയാണ്.  വാഹനങ്ങൾ ഇടിച്ച് ട്രാഫിക്ക് സർക്കിൾ തകരുന്നതും പതിവാണ്.


        കാഞ്ഞങ്ങാട് നഗരത്തിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഏർപ്പെടുത്തിയ ശേഷം  ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. പലപ്പോഴും ട്രാഫിക്ക് സിഗ്നല്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നു .  ഇതിന്റെ പ്രധാന കാരണം ട്രാഫിക് സർക്കിൾ തന്നെ. വളരെ വലിയ സർക്കിളിൽനിന്ന് വാഹനങ്ങൾ തിരിയുമ്പോഴേക്കും സിഗ്നലിന്റെ സമയം കഴിയുന്നു. സർക്കിളിൽ നിന്ന് വാഹങ്ങൾ വളച്ചെടുക്കുന്നത് വലിയ കടമ്പയാണ്. സർക്കിൾ പൊളിച്ചു നീക്കിയാൽ ഒരു പരിധിവരെ ട്രാഫിക് ബ്ലോക്ക് ഒഴിവാകുകയും ഗതാഗതം സുഗമമാവുകയും ചെയ്യും.

         രാത്രിയും പകലുമെന്നില്ലാതെ വലിയ കണ്ടെയിനറുകളും നാഷണല്‍ പെര്‍മിറ്റ് ലോറികളും കാഞ്ഞങ്ങാട്-കാസര്‍കോട് കെ.എസ്.ടി.പി റോഡില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഓടുന്നത് ജനങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ