തിങ്കളാഴ്‌ച, ജനുവരി 28, 2019
പൈവളികെ : സുഭദ്രവും മൂല്യ നിബദ്ധവുമാണ് നമ്മുടെ ഗതകാല സംസ്കാരങ്ങൾ. ആത്‌മീയതയും സഹവർത്തിത്വവും കലർന്നതാണ് കേരള മുസ്ലിമീങ്ങളുടെ നാഗരികത അത് തനിമയോടെ സംരക്ഷിക്കണമെന്ന് പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ പ്രസ്താവിച്ചു.
പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സആദ സംഘടിപ്പിച്ച അൻസാരിയ കലോത്സവത്തിന്റെ സമാരംഭ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത കാസർഗോട് ജില്ലാ ജനറൽ സെക്രട്ടറി യു എം അബ്ദുൽറഹ്മാൻ മുസ്ലിയാർ ഉദ്‌ഘാടനം ചെയ്തു . സ്ഥാപന ചെയർമാൻ അബ്ദുൽ മജീദ് ദാരിമി അധ്യക്ഷത വഹിച്ചു .നിയുക്ത പള്ളിക്കര സംയുക്ത ജാമാഅത് ഖാസി ഇ കെ മഹ്‌മൂദ്‌ മുസ്ലിയാരെ സ്ഥാപന ഭാരവാഹികൾ ആദരിച്ചു  . 159 മത്സരങ്ങളിലായി 140 മത്സരാർത്ഥികൾ മാറ്റൊരുക്കുന്ന കലാമാമാങ്കം 31 ന് സമാപിക്കും . ചടങ്ങിൽ പി എ അബൂബക്കർ ഹാജി ,ടി പി കുഞ്ഞബ്ദുല്ലാഹ് ഹാജി ,അബ്ബാസ് ഹാജി ,സ്വാലിഹ് മാസ്റ്റർ ,ഹംസ പള്ളിക്കര ,ഹനീഫ് ഹാജി ,ഹമീദ് ഹാജി ,ഹാരിസ് ,സ്വാലിഹ് കളായി ,ഇബ്രാഹിം ഹാജി ,യൂസുഫുൽ ഖാസിമി ,റഫീഖ് ബാഖവി ,അഷ്‌റഫ് , ജംബോ ഖാദർ ,റാസിഖ് ഹുദവി , അദ്നാൻ അൻസാരി , റിയാസ് ബാഖവി , ലത്തീഫ് ദാരിമി ,ഉസ്മാൻ ഹുദവി , സഫ്‌വാൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ