കാഞ്ഞങ്ങാട്: ചിരപുരാതനമായ അതിഞ്ഞാല്‍ ദര്‍ഗ്ഗ ശരീഫ് നാളെ (30) മുതല്‍ ഫെബ്രുവരി നാല് വരെ അതിഞ്ഞാല്‍ ഉമര്‍ സമര്‍ഖന്ത് നഗറില്‍ വിവിധ പരിപാടികളോടെ നടക്കും. നാളെ ഇശ നിസ്‌കാരാനന്തരം സുബൈര്‍ തോട്ടിക്കല്‍ അവതരിപ്പിക്കുന്ന ഇസ്ലാമിക കഥാപ്രസംഗം.
31ന് മതപ്രഭാഷണ പരമ്പര കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത്, സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. മുഹമ്മദ് ഷാഫി ഫൈസി ഇര്‍ഫാനി, മെട്രോ മുഹമ്മദ്ഹാജി, ബശീര്‍ വെള്ളിക്കോത്ത്, സി.കുഞ്ഞാമദ് ഹാജി പാലക്കി, പാലാട്ട് ഹുസൈന്‍ ഹാജി, തെരുവത്ത് മൂസഹാജി, റമീസ് മട്ടന്‍ എന്നിവര്‍ സംസാരിക്കും. ഇശാ നിസ്‌കാരാനന്തരം അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ മതപ്രഭാഷണം നടത്തും.
ഫെബ്രുവരി ഒന്നിന് ജുമാ നിസ്‌കാരാനന്തരം മഖാം സിയാറത്ത്. തുടര്‍ന്ന് ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.അബ്ദുല്ലഹാജി പതാക ഉയര്‍ത്തും. വൈകിട്ട് മുസ്തഫ ഹുദവി ആക്കോട് മതപ്രഭാഷണം നടത്തും. മുഹിയിദ്ധീന്‍ ബാഖവി, പി.എ.മുഹമ്മദ് അലി ഹാജി, പി.അബ്ദുല്‍കരീം എന്നിവര്‍ നേതൃത്വം നല്‍കും.
രണ്ടിന് വൈകുന്നേരം നാല് മണി മുതല്‍ ദഫ്കളി മത്സരം. രാത്രി ഒമ്പതിന് ഷമീര്‍ ദാരിമി മതപ്രഭാഷണം നടത്തും. സി.എച്ച്.സുലൈമാന്‍ ഹാജി, പി.എം.ഫാറൂഖ് ഹാജി എന്നിവര്‍ സംസാരിക്കും. മൂന്നിന് ഖലീല്‍ ഹുദവി മതപ്രഭാഷണം നടത്തും. 11 മണിക്ക് അസ്സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൂട്ടപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. പി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, കാഞ്ഞിരായില്‍ മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിക്കും. സമാപനദിവസമായ നാല് തിങ്കളാഴ്ച രാവിലെ മൗലിദ് പാരായണവും അസര്‍ നിസ്‌കാരാനന്തരം അന്നദാനത്തോട് കൂടി ഉറൂസിന് സമാപനം കുറിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ