ചൊവ്വാഴ്ച, ജനുവരി 29, 2019
കാഞ്ഞങ്ങാട്: ഉദ്ഘാടനത്തിന് മുന്നോടിയായി ആലാമിപ്പള്ളിയില്‍ ഒരുങ്ങുന്ന പുതിയ ബസ്റ്റാന്റിനെ ജനകീയ കൂട്ടായ്മയിലൂടെ വര്‍ണ്ണാഭമാക്കുകയാണ്. ബസ്റ്റാന്റിലെ ചുമരുകളില്‍ കാഞ്ഞങ്ങാട്ടെ വിശ്വകലാക്ഷേത്രത്തിലെ കലാകാരന്‍മാര്‍ ചിത്രങ്ങള്‍ തീര്‍ക്കുകയാണ്. കൂടാതെ നഗരസഭ ചെയര്‍മാന്റെ ഇടപെടലിന്റെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകള്‍ ബസ്റ്റാന്റിനെ മനോഹരമാക്കുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരികയാണ്. ചിത്ര വിസ്മയത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ നിര്‍വ്വഹിച്ചു. വൈനിങ്ങാല്‍  പുരുഷോത്തമന്‍ വിശ്വകര്‍മന്‍ അധ്യക്ഷത വഹിച്ചു. വിപിന്‍ദാസ് കാഞ്ഞങ്ങാട്, എല്‍.സുലൈഖ, മഹമൂദ് മുറിയാനാവി, ഭാഗീരഥി, കെ.വി.ഉഷ എന്നിവര്‍ സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ