വ്യാഴാഴ്‌ച, ജനുവരി 31, 2019
തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച ചെക്കുകളിൽ 1.66 കോടിയുടേതു വണ്ടിച്ചെക്കുകൾ! മന്ത്രി തോമസ് ഐസക്കാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ചത്. 344 ചെക്കുകളാണ് മടങ്ങിയത്. ഇതിൽ 44 പേർ ഒരു ലക്ഷത്തിനു മുകളിലുള്ള തുകയുടെ ചെക്കുകളാണ് നൽകിയത്.

ഇവരുടെ പേരുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും മടങ്ങിയ ചെക്കുകളിൽ നിന്നു  തുക ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതിനാൽ പേരുകൾ വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ചെക്ക് മടങ്ങിയവർക്ക്  ഇതു ചൂണ്ടിക്കാട്ടി കത്ത് നൽകിയതായാണ് സൂചന. ഇതുവരെ 3226 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത്.  1,772 കോടി  ചെലവഴിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ