അതിഞ്ഞാൽ: ശബരിമല വിഷയുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിൽ ആർ എസ്സ്. എസ്സ്കാരാൽ ആക്രമിക്കപ്പെട്ട് ഗുരുതരാവസ്ഥയിൽ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബായാറിലെ മദ്രസ്സാധ്യാപകൻ കരീം മൗലവിയെ സഹായിക്കുന്നതിനായി അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മറ്റിയും ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത് വരുന്ന ഹദിയ അതിഞ്ഞാലും സംയുക്തമായി സ്വരൂപിച്ച ചികിത്സാ ഫണ്ട് കൈമാറി.
അതിഞ്ഞാൽ ദർഗാ ശരീഫ് ഉറൂസിന്റെ വേദിയിൽ വെച്ച് കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ഖാസി സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ കരീം മൗലവിയുടെ മകൻ റഹൂഫിന് തുക കൈമാറി.
അവശത അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാൻ എന്നും മുന്നിൽ നിൽക്കുന്ന ഹദിയ അതിഞ്ഞാലിനെയും അതിഞ്ഞാൽ മുസ്ലിം ജമാഅത്തിനെയും ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രശംസിച്ചു.
ചടങ്ങിൽ അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി.ഇബ്രാഹിം ഹാജി, സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി. ട്രഷറർ തെരുവത്ത് മുസഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ബഷീർ ബെളളിക്കോത്ത്, മുഹമ്മദ് ഷാഫി ഫൈസി ഖത്തീബ് അതിഞ്ഞാൽ, ഹദിയ കൺവീനർ ഖാലിദ് അറബിക്കാടത്ത്, ബി മുഹമ്മദ് , പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സിദിഖ് ചേരക്കാടത്ത്പി, .എം. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ