ശനിയാഴ്‌ച, ഫെബ്രുവരി 09, 2019
കാഞ്ഞങ്ങാട്: സര്‍വകശാല കലോല്‍സവത്തിന് പുതിയാപ്ലയായി ഉറങ്ങി പോയി കോളേജിന്് സമ്മാനം പോയ കഥ പറഞ്ഞ് നടന്‍ രാമേശ് പിഷാരടി. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകശാല കലോല്‍സവത്തിന്റെ സ്‌റ്റേജ് പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഇപ്പോള്‍ ബി.എ കഴിഞ്ഞ് എം.എ കഴിഞ്ഞ് ഇ പ്പോള്‍ സി.എ (സിനി ആര്‍ട്ടിസ്റ്റാണെന്നും പിഷാരടി കൂട്ടി ചേര്‍ത്തു. തനിക്ക് ഉത്തര മലബാര്‍ ബന്ധമുണ്ട്. അച്ഛന്‍ കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയാണ്. പ്രളയ കാലത്ത് കേരളം ഒന്നായിരുന്നു. മനുഷ്യത്വം അന്ന് നമ്മള്‍ മലയാളികളുടെ കണ്ടു. മനുഷ്യത്വം എന്നത് ജന്മ സിദ്ധമാണെന്നും പിഷാരടി കൂട്ടി ചേര്‍ത്തു. ടി.വി രാ ജേഷ് എം.എല്‍.എ ഉദ്ഘാനം ചെയ്്തു. യൂണി വേഴ്‌സിറ്റി യൂണിയന്‍ ജന.സെക്രട്ടറി ഇ.കെ പ്രിഷ സ്വാഗതം പറഞ്ഞു. യൂണിയന്‍ ചെയര്‍ പേഴ്‌സണ്‍ വി.പി അമ്പിളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, എന്‍ നിഷാന്ത്, പത്മനാഭന്‍ കാവുമ്പായി, ഡോ. വിജയന്‍, അബ്ദുറസാഖ് തായലക്കണ്ടി, എം എം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ