വ്യാഴാഴ്‌ച, ഫെബ്രുവരി 14, 2019
കാഞ്ഞങ്ങാട്: മുസ്ലിം യതീംഖാനയിലെ രണ്ട് പെണ്‍കുട്ടികളെ വിവാഹ ആവശ്യത്തിനുള്ള അഞ്ച് ലക്ഷം രൂപ യതീംഖാനയുടെ മംഗല്യനിധിയിലേക്ക് ബഹറൈന്‍ വ്യാപാരിയായ കാഞ്ഞങ്ങാട്ടെ ആവിയില്‍ മുഹമ്മദ്കുഞ്ഞി സംഭാവനയായി നല്‍കി. യതീംഖാന പ്രസിഡന്റ് സി.കുഞ്ഞബ്ദുള്ളഹാജി പാലക്കി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് മുഹമ്മദ്കുഞ്ഞിയില്‍ നിന്നും സ്വീകരിച്ചു. യതീംഖാന ഭാരവാഹികളും ഭരണസമിതി അംഗങ്ങളും  ഗള്‍ഫ് പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. യതീംഖാനയില്‍ ഇതിനകം അന്തേവാസികളായ 23 കുട്ടികളുടെ വിവാഹം മംഗല്യനിധിയില്‍ നിന്നും തുക ചെലവഴിച്ച് നടത്തിക്കൊടുത്തിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ