തയ്യല്‍കട ഉടമയുടെ വീട്ടിലെ കവര്‍ച്ച ; മോഷണംപോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍

തയ്യല്‍കട ഉടമയുടെ വീട്ടിലെ കവര്‍ച്ച ; മോഷണംപോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍


കാഞ്ഞങ്ങാട് : തയ്യല്‍കടയുടമയുടെ വീട്ടില്‍ നിന്നും മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പിലെ രമേശന്റെ വീട്ടില്‍ നിന്നും മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണമാണ് വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്തു നിന്നും കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീടിന്റെ മുന്‍വശത്ത്െ വാതിലിന്റെ കൊളുത്ത് ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാക്കള്‍ കിടപ്പു മുറിയിലെ അലമാര തകര്‍ത്ത് 25 പവന്‍ സ്വര്‍ണ്ണവും 5000 രൂപയും കവര്‍ന്നത്. ഈ സമയം രമേശനും കുടുംബവും മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മോഷണം പോയ സ്വര്‍ണാഭരണങ്ങള്‍ രമേശന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

0 Comments