വീരമൃത്യു വരിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു

വീരമൃത്യു വരിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു

കാസർകോട്: ജമ്മു കശ്മീരിലെ പുലവാമ ജില്ലയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് 'കാസർകോടിനൊരിടം' കൂട്ടായ്മ അന്ത്യാഞ്ജലി അർപ്പിച്ചു. കാസർകോട് സന്ധ്യരാഗത്തിൽ 44 ജവാന്മാരെ അനുസ്മരിച്ചു 44 മെഴുകുതിരികൾ കത്തിച്ചു കൊണ്ടാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്. സുബിൻ ജോസ്,ശിഹാബ് കെജെ, എം വി സന്തോഷ്, കെപിഎസ് വിദ്യാനഗർ, സഫ്‌വാൻ വിദ്യാനഗർ, അഹ്‌റാസ്‌ എ കെ ,  സുനിൽ മേലത്ത്, കെ ബാലകൃഷ്ണൻ, അബ്ദുൽ സാജിദ്, ശ്രീകാന്ത്,  ശ്യാം കൃഷ്ണൻ, മുനീർ കെ, മുഹമ്മദ് കുഞ്ഞി പെരുമ്പള, രെൻസ് ആംബ്രോസ്, സമദ് , നാസർ ചൂരി, ബൈജു ബി, അഖിൽ രാജ് ടി കെ എന്നിവർ സംസാരിച്ചു

Post a Comment

0 Comments