കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ച് കാഞ്ഞങ്ങാട് ഇന്ന് ഘോഷയാത്ര സംഘടിപ്പിക്കും. പുതിയ കോട്ട മാന്തോപ്പ് മൈതാനത്ത് നിന്ന് വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിക്കും. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍-പെരിയ, മടിക്കൈ എന്നീ പഞ്ചായത്തുകളില്‍ നിന്നുമായി രണ്ടായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് വിപുലമായ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്. കൂടാതെ ജനപ്രതിനിധികള്‍, എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍, യുവജനകൂട്ടായ്മകള്‍, ലയണ്‍സ്, റോട്ടറി ക്ലബ് പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന വിവിധ പ്ലോട്ടുകളും, ശിങ്കാരി-ബാന്റ് മേളവും മുത്തുക്കുടകളും ഘോഷയാത്രയെ വര്‍ണാഭമാക്കും.
ആയിരം ദിനാഘോഷ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 21ന് വൈകുന്നേരം 5.30ന് കാസര്‍കോട് സന്ധ്യാരാഗം ഓപ്പണ്‍ എയര്‍ തീയറ്ററില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയാവും. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു, നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷ•ാര്‍, സാംസ്‌കാരിക, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് കാസര്‍കോട് തീയട്രിക്‌സിന്റെ നേതൃത്വത്തില്‍ ആയിരം വര്‍ണങ്ങള്‍ അരങ്ങേറും. തുടര്‍ന്നുള്ള ദിനങ്ങളില്‍ ജില്ലയിലെ വിവിധയിടങ്ങളിലായി വികസന പദ്ധതി ഉദ്ഘാടനങ്ങള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്ന 'അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ്-2019', സെമിനാറുകള്‍, ചര്‍ച്ചകള്‍, സാംസ്‌കാരിക സായാഹ്നങ്ങള്‍, കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ആയിരം ദിനാഘോഷം ജില്ലാതല സമാപന സമ്മേളനം 27ന് വൈകിട്ട് 6 മണിക്ക് നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
0 Comments