വെള്ളിയാഴ്‌ച, ഫെബ്രുവരി 01, 2019
നീലേശ്വരം: നൃത്തവിദ്യാലയത്തില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ നൃത്താധ്യാപകനെതിരെ പോക്‌സോ കുറ്റം ചുമത്തി പോലീസ്‌ കേസെടുത്തു. നീലേശ്വരത്തെ നൃത്ത അധ്യാപകന്‍ രാജു മാസ്‌റ്റര്‍ക്കെതിരെയാണ്‌ നീലേശ്വരം പോലീസ്‌ പോക്‌സോ കുറ്റം ചുമത്തി കേസെടുത്തത്‌. കഴിഞ്ഞ ഡിസംബറില്‍ മെയിന്‍ബസാറിലെ തന്റെ നൃത്തവിദ്യാലയത്തില്‍ വെച്ച്‌ നൃത്തം പഠിക്കാനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന പരാതിയിലാണ്‌ രാജു മാസ്‌റ്റര്‍ക്കെതിരെ കേസെടുത്തത്‌.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ