കാഞ്ഞങ്ങാട്: ചന്ദ്രഗിരിപ്പാലം വഴി കെഎസ്ടിപി റോഡിലൂടെ കെ.എസ്.ആര്‍.ടി.സി യുടെ കാസര്‍കോട് - കാഞ്ഞങ്ങാട് നോണ്‍സ്റ്റോപ്പ് ബസ് സര്‍വ്വീസ് ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട്ട് നിന്നും പ്രയാണം ആരംഭിച്ചു. കോട്ടച്ചേരി ബസ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.മുഹമ്മദ് അസ്ലം കണ്ടക്ടര്‍ ശ്രീകാന്തിന് ടിക്കറ്റ് റാക്ക് കൈമാറി. ദിനേശനായിരുന്നു ആദ്യ സര്‍വ്വീസിലെ ഡ്രൈവര്‍.
നഗര വികസന കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ സി.യൂസഫ്ഹാജി, നഗരസഭ കൌണ്‍സിലര്‍മാരായ എന്‍.ഉണ്ണിക്കൃഷ്ണന്‍, എച്ച്.ആര്‍.ശ്രീധരന്‍, കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോ എ.ടി.ഒ. കെ.പ്രിയേഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ പി.കുഞ്ഞിക്കണ്ണന്‍, യു.ദേവേന്ദ്രന്‍, കെഎസ്ആര്‍ടിസി യൂണിയന്‍ നേതാക്കളായ എം.ലക്ഷ്മണന്‍ (സിഐടിയു), എം.വി.പത്മനാഭന്‍ (ഐഎന്‍ടിയുസി) തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസര്‍കോട് നിന്നും ദിവസവും രാവിലെ 7.50, 10.30, ഉച്ചയ്ക്ക് 1 മണി, വൈകിട്ട് 5.30, കാഞ്ഞങ്ങാട് നിന്നും രാവിലെ 9, 11.45, ഉച്ചതിരിഞ്ഞ് 2.15, വൈകിട്ട് 5 മണി എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുന്നത്. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലാമിപ്പള്ളി ബസ്റ്റാന്റ് ഉദ്ഘാടനം ചെയ്താല്‍ അവിടെ നിന്നായിരിക്കും പുറപ്പെടുക. അര മണിക്കൂര്‍ ആണ് കാഞ്ഞങ്ങാട്-കാസര്‍കോട് യാത്രാസമയം.
യാത്രക്കാരുടെ വര്‍ദ്ധനവിന് അനുസരിച്ച് ബസിന്റെ എണ്ണം കൂട്ടി കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ