വെള്ളിയാഴ്‌ച, ഫെബ്രുവരി 01, 2019
കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസിനോട് അനുബന്ധിച്ചുള്ള മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം  കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. അതിഞ്ഞാല്‍ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. .ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ റമീസ് മട്ടന്‍സ്വാഗതം പറഞ്ഞു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ കുഞ്ഞാ ഹമ്മദ് ഹാജി പാലക്കി,  അതിഞ്ഞാല്‍ ഖത്തീബ് മുഹമ്മദ് ഷാഫി ഫൈസി ഇര്‍ഫാനി, പാലാട്ട് ഹുസൈന്‍ ഹാജി, തെരുവത്ത് മുസ്സഹാജി, പി.എം. ഫാറുഖ് ,പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഫൈസല്‍ അതിഞ്ഞാല്‍, എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് അബ്ദുള്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ മതപ്രഭാഷണം നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ