വെള്ളിയാഴ്‌ച, ഫെബ്രുവരി 01, 2019
 കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിന് മുന്നില്‍ കാലങ്ങളായിയുളള മണല്‍ത്തിട്ട സ്‌കൂളി ലേക്ക് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായി മാറുന്നു. ഇതു കാരണം വിദ്യാര്‍ഥികള്‍ക്ക് പോകുവാനും വരുവാനും ഭീഷണിയുയര്‍ത്തുകയാണ് ഈ മണല്‍ത്തിട്ട. നഗരസഭയുടെ സ്ഥലത്താണ് മണല്‍ത്തിടയിള്ളത്. കുടാതെ മണല്‍ത്തിട്ട റോഡിലേക്ക് ഉന്തി നില്‍ക്കുന്നതിനാല്‍ കുട്ടികള്‍ക്ക് വാഹനങ്ങള്‍ വരുമ്പോഴും പോകുമ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. റോഡനരികില്‍ കൂടി നടക്കുവാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. നൂറു കണക്കിന് വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ ഇതു കാരണം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളി ലേക്ക് വരാനും പോകാനും വിദ്യാര്‍ഥിനികള്‍ നല്ല ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. നഗരസഭ അടിയന്തിരമായി ഇടപ്പെട്ട് മണല്‍ത്തിട്ട ഇടിച്ച് നിരപ്പാക്കണ മെന്നാണ് നാട്ടുക്കാര്‍ ആവശ്യപ്പെടുന്നത്. കെ.എസ്.ടി.പി റോഡ് വന്ന ശേഷം വിദ്യാര്‍ഥികള്‍ക്ക് റോഡിലൂടെ നടക്കാന്‍ പോലും കഴിയാത്ത രൂപത്തിലാണ് മണല്‍ത്തിട്ടയുള്ളത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ