'എസ്പെറേൻഷ്യ 2കെ19' അൻസാരിയ കലോത്സവത്തിന് പരിസമാപ്തി
പൈവളികെ : പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി വിദ്യാർത്ഥി സംഘടന സആദ സംഘടിപ്പിച്ച എസ്പെറേൻഷ്യ2കെ19 അൻസാരിയ കലോത്സവം സമാപിച്ചു . സ്ഥാപന ചെയർമാൻ അബ്ദുൽമജീദ് ദാരിമിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ സമാപന സംഗമം ഉദ്‌ഘാടനം ചെയ്തു . മൂന്ന് ഗ്രൂപ്പുകളായുള്ള മത്സരത്തിൽ ബ്ലൂ ഒന്നാം സ്ഥാനവും ഗ്രീൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കലോത്സവ ജേതാക്കൾക്കുള്ള സമ്മാന വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് , മുനീർ ഹാജി ,ബി എ മൊഗ്രാൽ എന്നിവർ നിർവഹിച്ചു . സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ , ഖാസി വി കെ അബൂബക്കർ മുസ്ലിയാർ,സയ്യിദ് ബാഅലവി തങ്ങൾ സംസാരിച്ചു . അബ്ദുല്ലാഹ് പവൽക്കൊടി ,ഹനീഫ് ഹാജി , ഹമീദ് ഹാജി ,പി എസ് ഇബ്രാഹിം ,കജെ മുഹമ്മദ് ഫൈസി , അബ്ദുൽറഹ്‌മാൻ ഹാജി ,സഫ ഇബ്രാഹിം, ഇബ്രാഹിം ഹാജി പാറ , റഫീഖ് ബാഖവി , ലത്തീഫ് ദാരിമി ,ലണ്ടൻ മുഹമ്മദ് ഹാജി,റിയാസ് ബാഖവി സംബന്ധിച്ചു .

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ