ഞായറാഴ്‌ച, ഫെബ്രുവരി 03, 2019
കാസർകോട്: ജില്ലയില്‍ വര്‍ദ്ധിച്ച് വരുന്ന അനധികൃത തട്ടുകട കച്ചവടം സംബന്ധിച്ച് പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിഎം എന്‍ ദേവീദാസ് അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്,  കെ കുഞ്ഞിരാമന്‍ ,എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍,നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ , ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  എ എ ജലീല്‍ , ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സത്യപ്രകാശ് എസ്,  വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന് തട്ടുകട കച്ചവടം സംബന്ധിച്ച് ഹോട്ടല്‍ ഉടമകളുടെ സംഘടന നല്‍കിയ പരാതി സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കാഞ്ഞങ്ങാട് , കാസര്‍കോട് , നീലേശ്വരം നഗരസഭ സെക്രട്ടറിമാരും , പിഡബ്ല്യുഡി റോഡ്‌സ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, ദേശീയ പാത വിഭാഗം എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് എഞ്ചിനീയര്‍  എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ്  ഇനിയും ഒഴിപ്പിക്കാന്‍ അവശേഷിക്കുന്ന  അനധികൃത തട്ടുകടകള്‍ ഒഴിപ്പിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിക്കാന്‍ യോഗം നിര്‍ദേശിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ