കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അലാമിപള്ളി ബസ് സ്റ്റാന്റ് ഫെബ്രു: 22ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. റവന്യു മന്ത്രി ഇ ചന്ദ്ര ശേഖരന്‍ അധ്യക്ഷത വഹിക്കും. അലാമിപള്ളി ബസ് സ്റ്റാന്റ് ഉദ്ഘാടനത്തി നോട് അനുബന്ധിച്ച് പത്ത് പദ്ധതികളുടെ ഉദ്ഘാടനവും വിവിധ വകുപ്പ് മന്ത്രിമാര്‍ നിര്‍വഹിക്കും.
പിണറായി മന്ത്രിസഭയുടെ ആയിരം ദിന പരിപാടികളുടെ ഭാഗമായിട്ടാണ് ഉദ്ഘാടനങ്ങള്‍ നടക്കുന്നത്. ഷി ലോഡ്ജ് മന്ത്രി ശൈലജയും കെ.എസ്.ടി.പി റോഡ് ഉദ്ഘാടനം മന്ത്രി ജി സുധാകരനും സീറേ ബേസിഡ് പദ്ധതി മന്ത്രി എ.സി മൊയ്തീനും ബീച്ച് ടൂറിസം പദ്ധതി മന്ത്രി കടംകമ്പള്ളി സു രേന്ദ്രനും വാഴു ന്നോറടി കുടി വെള്ളപദ്ധതി മന്ത്രി കൃഷ്ണന്‍കുട്ടിയും നിര്‍വഹിക്കും. പത്ര സ മ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍ പേഴ്‌സണ്‍ എല്‍ സു ലൈഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, ഗംഗ രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സി.കെ വല്‍സരാജ്, ബല്‍രാജ് തുടങ്ങിയവരും സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ