ഞായറാഴ്‌ച, ഫെബ്രുവരി 03, 2019
കാഞ്ഞങ്ങാട്:  അതിഞ്ഞാൽ മുസ്ലിം ജമാഅത്ത് കമ്മറ്റിയും, ഫ്ളൈ വേൾഡ്, ഖിദ്മ സഹാറ ഹജ്ജ് ഗ്രൂപ്പും സംയുക്തമായി ഹജ്ജ് മുന്നൊരുക്കം പരിപാടി സംഘടിപ്പിച്ചു. അതിഞ്ഞാൽ മുസ്ലീം ജമാഅത്ത് പ്രസിഡണ്ട് സി.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു.കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥി ആയി. സി .ടി . അബ്ദുൾ ഖാദർ, സി.കെ.ശ്രീധരൻ, എൻ.പി.സൈനുദ്ധീൻ, പാലാട്ട് ഹുസൈൻ ഹാജി, ഖാലിദ് അറബിക്കാടത്ത്, തെരുവത്ത് മുസ്ല ഹാജി, ബഷീർ ആറങ്ങാടി, ഷാഫി ഫൈസി ഇർഫാനി, ഹമീദ് ചേരക്കാടത്ത്, പി.എം.ഫാറൂഖ്, കെ.എം.കുഞ്ഞി, ഇ.എം.കുട്ടി ഹാജി, ടി.വി.അഹമ്മദ് ദാരിമി, എം.എ.റഹ്മാൻ മുട്ടുന്തല, പി.എം.ഫൈസൽ, ഇല്യാസ് മുട്ടുന്തല, വാഹിദ് തൃക്കരിപ്പുർ എന്നിവർ പ്രസംഗിച്ചു. പതിറ്റാണ്ടുകളായി ഹജ്ജ് സേവന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തി വരുന്ന സി.എച്ച്.കുഞ്ഞബ്ദുല്ല ഹാജി, പി.എം.ഹസ്സൻ ഹാജി, പി.എം.കുഞ്ഞബ്ദുല്ല ഹാജി, എ.അബ്ദുല്ല എന്നിവരെ ചടങ്ങിൽ വെച്ച് സയ്യിദ് പുക്കോയ തങ്ങൾ ചന്തേര ഉപഹാരം നൽകി ആദരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ