കാഞ്ഞങ്ങാട്: റിയല്‍ ഹൈപര്‍ മാര്‍ക്കെറ്റ് മാനേജിംഗ് പാർട്ണറും റിയല്‍ ഹൈപര്‍ മാര്‍ക്കെറ്റ് , റിയല്‍ സില്‍ക്സ് , ഇമ്മാനുവല്‍ സില്‍ക്സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയ സംരംഭകനായ സി.പി ഫൈസലിന് വ്യാപാര രത്ന പുരസ്കാരം. ജില്ലയുടെ അഭിമാന താരങ്ങളും വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഒൻപത് പ്രമുഖ വ്യക്തിത്വങ്ങൾക്ക് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് നൽകുന്ന 'നവരത്ന' പുരസ്കാരങ്ങളിലെ 'വ്യാപാര രത്ന' പുരസ്കാരത്തിനാണ് ഫൈസൽ അർഹനായത്. ഇന്ന് വൈകീട്ട് 6.30ന് കാഞ്ഞങ്ങാട് ആകാശ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോകടർ സജിത്ത് ബാബു പുരസ്‌ക്കാര സമർപ്പണം നടത്തും.
ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സുകുമാരൻ പൂച്ചക്കാടിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ഡോ: സജിത്ത് ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ വിവി രമേശൻ, ലയൺസ് ഗവർണർ ഗണേശൻ കണിയാറക്കൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഡോ : എസ്. രാജീവ്, ഡോ : ഒ.വി. സനൽ, യോഹന്നാൻ മറ്റത്തിൽ എന്നിവർ സംബന്ധിക്കും. തുടർന്ന് സംഗീത വഴികളിൽ വേറിട്ട ശൈലി തീർത്ത ഗസൽ ഇതിഹാസം ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ ജില്ലയിലെ സംഗീതാസ്വാദകരിൽ കുളിർ മഴയായി പെയ്തിറങ്ങും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ജില്ലക്ക് മറക്കാനാവാത്ത അനുഭവമാകും 'ഷഹബാസ് പാടുന്നു' എന്ന ഗസൽ സന്ധ്യ സമ്മാനിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ