വ്യാഴാഴ്‌ച, ഫെബ്രുവരി 07, 2019
കാഞ്ഞങ്ങാട്: രണ്ട് വര്‍ഷം മുമ്പ് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ളവരെ അക്രമിച്ച കേസില്‍ ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ കോഴിക്കോട്ട് വെച്ച് അറസ്റ്റ് ചെയ്തു. ചെമ്മട്ടംവയല്‍ അടമ്പില്‍ ആലയിയിലെ രഞ്ജിത്തി (39)നെയാണ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മടിക്കൈയിലെ മധുസൂദനന്‍, ബാങ്ക് മാനേജര്‍ ശശി, രവീന്ദ്രന്‍ എന്നിവരെയാണ് വാഹനം തടഞ്ഞ് അക്രമിച്ചത്. 2010 ഡിസംബര്‍ 31ന് ആലയിയിലാണ് സംഭവം. നവവല്‍സരം ആഘോഷിക്കുകയായിരുന്നു രഞ്ജിത്ത് ഉള്‍പ്പെടെയുള്ള ആറുപേര്‍. മധുസൂദനനും സുഹൃത്തുക്കളും വാഹനം റോഡരികില്‍ നിര്‍ത്തി ബന്ധുവീട്ടിലേക്ക് പോകാനിരുന്നതായിരുന്നു. വാഹനം നിര്‍ത്തിയത് കണ്ട് സംഘടിച്ചെത്തിയവര്‍ മൂന്നുപേരേയും മര്‍ദ്ദിക്കുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി സനുവും ഗള്‍ഫിലേക്ക് കടന്നിരുന്നു. മറ്റ് നാലുപേര്‍ ജാമ്യമെടുത്തിരുന്നു. രഞ്ജിത്ത് അടുത്തിടെ ഗള്‍ഫില്‍ ഒരു കേസില്‍ പെട്ട് ജയിലിലായിരുന്നു. നാട്ടിലേക്ക് തിരിച്ച് വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ