അതിഞ്ഞാലില്‍ വഴി മുടക്കിയായി കെ.എസ്.ടി.പി റോഡില്‍ ജെ.സി.ബി
കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കെ.എസ്.ടി.പി റോഡില്‍ വഴി മുടക്കിയായി നില്‍ക്കുന്ന ജെ.സി.ബി ഗതാഗത തടസം സൃഷ്ടിക്കുന്നു. ഏകദേശം ഒരുമാസത്തോളമായി ഇത് ഇവിടെ ഉപേക്ഷിച്ച മട്ടിലാണ്. എന്ത് കാരണത്താലാണ് ജെ.സി.ബി അതിന്റെ ഉടമ എടുത്തു കൊണ്ട് പോകാത്തതെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. സീബ്രാ ലൈനിന് സമാന്തരമായിട്ടാണ് ജെ.സി.ബി നില്‍ക്കുന്നത്. ഇതുകാരണം നാട്ടുകാര്‍ക്കും റോഡ് കടക്കുന്നതിലും വലിയ പ്രയാസമാണ് നേരിടുന്നത്. അതു കൊണ്ട് തന്നെ എത്രയും പെട്ടന്ന് വഴി മുടക്കിയായ ജെ.സി.ബി അവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ.എല്‍.07, ബി.പി.2941 നമ്പര്‍ രജിസ്ട്രറിലുള്ള ജെ.സി.ബിയാണ് റോഡില്‍ വഴി മുടക്കിയായി കിടക്കുന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ