ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മല്‍സരിക്കേണ്ടെന്ന് തീരുമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പിസിസി അധ്യക്ഷന്‍മാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ മാസം 18ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 25നകം അന്തിമ സ്ഥാനാര്‍ഥി പട്ടിക നല്‍കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പി.സി.സികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിറ്റിംഗ് സീറ്റുകളില്‍ നിലവിലെ എം.പിമാര്‍ക്കാണ് സ്ഥാനാര്‍തി പട്ടികയില്‍ മുന്‍ഗണന. ഒരേ കുടുംബത്തില്‍ നിന്നും ഒന്നിലദികം സ്ഥാനാര്‍ഥികളുണ്ടാവില്ല. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനമഹായാത്ര വിജയമാണെന്നു രാഹുലിനെ അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ബൂത്ത് തലത്തിലടക്കം യുഡിഎഫ് സജ്ജമാണ്. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കേരളം ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ