ശനിയാഴ്‌ച, ഫെബ്രുവരി 09, 2019
തുരുത്തി: തുരുത്തി ഐലന്റ് സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനവും വിവിധ മേഖലകളിൽ വിജയം കൈവരിച്ച താരങ്ങൾക്കുള്ള അനുമോദന യോഗവും നടത്തി. മുൻ ക്ലബ്ബ് ജനറൽ സെക്രട്ടറി ഷാക്കിർ കെ കെ പി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് നംഷീദ്‌ ടി എം അധ്യക്ഷത വഹിച്ചു.

മർച്ചന്റ് യൂത്ത് വിങ് മുൻ ജില്ലാ പ്രസിഡന്റ് അൻവർ ടി പി, ജില്ലാ ക്രിക്കറ്റ് സെലക്ഷൻ  കമ്മിറ്റി അംഗം യൂസഫ് കപ്പൽ, മുൻ ക്ലബ്ബ് സെക്രട്ടറി നിസാം ടി എം, ജി സി സി മെമ്പർമാരായ ഷാഫി ഖത്തർ, ഹാരിസ് പുഴ, കൗസർ ടി ഇ, ഹുസൈൻ കെ കെ പി, മുൻ ക്ലബ്ബ് ട്രഷറർ സുഹൈർ തുരുത്തി, ക്ലബ്ബ് ട്രഷറർ ശിഹാബ് തുരുത്തി തുടങ്ങിയവർ  സംസാരിച്ചു. ഉദ്ഘാടകൻ ശാക്കിർ കെ കെ പി ക്ക് ജി സി സി മെമ്പർ ഷാഫി ഖത്തർ ഷാൾ അണിയിച്ചു.

അണംകൂർ റേഞ്ച് മൽസരത്തിൽ കിഡ്സ് വിഭാഗത്തിൽ കലാപ്രതിഭ പട്ടം കരസ്ഥമാക്കിയ മുഹമ്മദ് സവ, സ്‌കൂൾ കലോത്സവത്തിൽ വട്ടപ്പാട്ട്, പദ്യം ചൊല്ലൽ മത്സരത്തിൽ ജില്ലാ അടിസ്ഥാനത്തിൽ എ ഗ്രേഡ് നേടിയ അംജദ് ടി എ, കൊച്ചി എഫ്‌ സി താരമായി തിരഞ്ഞെടുക്കപ്പെട്ട  മഷൂദ് കൊല്ലമ്പാടി, ജില്ല ക്രിക്കറ്റ് ഡിവിഷൻ മത്സരത്തിലെ ഐലന്റ് മീഡിയ വിങ് ഉനൈസ് മുളക്‌പാഠം, നെഹ്റു യുവ കേന്ദ്രയുടെ കീഴിൽ നടന്ന ജില്ലാതല ഷട്ടിൽ ടൂർണമെന്റിൽ റണ്ണേഴ്‌സ് ആയ ഐലന്റ് ടീം താരങ്ങളായ മഹ്ശ, റിഫായത് തുടങ്ങിയവരെ പരിപാടിയിൽ അനുമോദിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി ജസീൽ ടി എം സ്വാഗതവും വൈ.പ്രസിഡന്റ് ജലാൽ ടി എം നന്ദിയും പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ