ശനിയാഴ്‌ച, ഫെബ്രുവരി 09, 2019
ദുബായ്: ലിഫ്റ്റില്‍വെച്ച് ബ്രിട്ടീഷ് വനിതയെ പീഡിപ്പിച്ച കുറ്റത്തിന് ഇന്ത്യക്കാരനെതിരെ കേസ്. യോഗ ക്ലാസിലേക്ക് പോകുന്നതിനിടെ ലിഫ്റ്റില്‍വെച്ച് ഇന്ത്യക്കാരനായ തൊഴിലാളി പീഡിപ്പിച്ചെന്നാണ് പരാതി. 35 കാരിയായ യുവതിയുടെ പരാതിയില്‍ ദുബായ് കോടതിയില്‍ വാദം നടന്നുവരികയാണ്.

കഴിഞ്ഞ നവംബറില്‍ ഭര്‍ത്താവിനെ കാണാനായി ദുബായിലെത്തിയ ഇംഗ്ലീഷ് യുവതിയ്ക്കാണ് 24 കാരനായ ഇന്ത്യക്കാരനില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. ബര്‍ ദുബായിലെ ഒരു കെട്ടിടത്തിലെ 37 ാം നിലയിലുള്ള ജിമ്മിലേക്കായിരുന്നു യുവതി ലിഫ്റ്റില്‍ കയറിയത്.


യുവതിയ്‌ക്കൊപ്പം ലിഫ്റ്റില്‍ കയറിയ ഇന്ത്യക്കാരന്‍ മോശമായി പെരുമാറിയതോടെ യുവതി ലിഫ്റ്റില്‍ നിന്ന് ബഹളം വെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ 34 ാം നിലയെത്തിയപ്പോഴേക്കും ലിഫ്റ്റില്‍ നിന്ന് ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് 37 ാം നിലയിലെത്തിയ യുവതി ഉടന്‍ തന്നെ സെക്യൂരിറ്റി സ്റ്റാഫിന് പരാതി നല്‍കുകയായിരുന്നു.

സിസിടിവിയുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചയാള്‍ തനിക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ ലൈംഗികാതിക്രമം നടത്തിയെന്നത് പ്രതി നിഷേധിക്കുകയും ചെയ്തു. കേസിന്റെ വിധി ഫെബ്രുവരി 25 ന് കോടതി പുറപ്പെടുവിക്കും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ