അതിഞ്ഞാൽ : ഫെബ്രുവരി 16 ന് പാലക്കുന്ന് ചങ്ങാതിക്കൂട്ടം ഫ്ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് അതിഞ്ഞാൽ സോക്കർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ പ്രൊമോഷണൽ വീഡിയോ ലോഞ്ചിംഗ് നടന്നു.
കാഞ്ഞങ്ങാട് ഒറിക്‌സ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് സാമൂഹ്യ പൊതുപ്രവർത്തകൻ ഖാലിദ് സി പാലക്കിയാണ് സോക്കർ ലീഗിന്റെ പ്രൊമോഷണൽ വീഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ചത്.
സോക്കർ ലീഗ് കമ്മിറ്റി ചെയർ നൗഫൽ പാലക്കി അധ്യക്ഷത വഹിച്ച ചടങ്ങിൽ അരയാൽ ബ്രദേഴ്‌സ് സെക്രട്ടറി ഷൗക്കത്ത് സ്വാഗതവും ആശംസകൾ നേർന്ന് അജാനൂർ പഞ്ചായത്ത് മെമ്പർ കരീം , മുഹമ്മദലി ലണ്ടൻ , മുഹമ്മദ് , ഖാലിദ് അറബിക്കാടത്ത് തുടങ്ങിയവരും സംസാരിച്ചു.
അതിഞ്ഞാലിലെ ഫുട്‌ബോൾ പ്രതിഭകൾ മാറ്റുരയ്‌ക്കുന്ന മൂന്നാമത് അതിഞ്ഞാൽ സോക്കർ ലീഗിന്റെ പ്രൊമോഷണൽ വീഡിയോ ലോഞ്ചിംഗ് ചടങ്ങിൽ അതിഞ്ഞാലിന് തൊട്ടടുത്ത പ്രദേശത്ത് നിന്നുള്ള സ്‌പോർട്‌സ് ക്ലബുകളുടെ പ്രതിനിധികളും പങ്കെടുത്തു.
ചിത്താരി ക്ലബിന് വേണ്ടി അഹ്‌മദ് സി വൺഫോർ , ഹസീനാ ചിത്താരി ക്ക് വേണ്ടി ഹസൻ യാഫാ, ബ്രദേഴ്‌സ് തെക്കെപ്പുറത്തിന് വേണ്ടി യുവി ഇല്യാസ് , ഗ്രീൻസ്റ്റാർ മാണിക്കോത്തിന് വേണ്ടി ഖാദർ , ഗോൾഡൻ സ്റ്റാർ ഇട്ടമ്മലിന് വേണ്ടി സുഹൈൽ, അതിഞ്ഞാൽ സോക്കർ ലീഗിൽ മാറ്റുരയ്‌ക്കുന്ന അഞ്ച് ടീമുകളുടെ മാനേജർമാർ എന്നിവരും പ്രതിനിധി കളായി സംബന്ധിച്ചു.
0 Comments