കൊളവയലിൽ ട്രോമാ കെയർ പരിശീലനം 17ന്

കൊളവയലിൽ ട്രോമാ കെയർ പരിശീലനം 17ന്

കാഞ്ഞങ്ങാട്: ട്രോമാ കെയർ കാസർകോടും ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബും  ബ്രദേഴ്സ് കൊളവയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും  സംയുക്തമായി സംഘടിപ്പിക്കുന്ന ട്രോമാ കെയർ  പരിശീലനം 17ന് ഞായറാഴ്ച  കൊളവയലിൽ നടക്കും. രാവിലെ 9  മണി മുതൽ കൊളവയൽ  ദാറുൽ ഉലൂം മദ്രസ ഹാളിലാണ് പരിപാടി നടക്കുക. നേതൃ പരിശീലനം, പ്രഥമ ശുശ്രൂഷ, റോഡ് സേഫ്റ്റി ഇനീ വിഷയങ്ങളിൽ പരിശീലനവും പരിശീലനം പൂർത്തിയാക്കുന്നവർക്ക് വളണ്ടിയർ ബാഡ്ജും നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിശീലനം നൽകുക. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9744165142, 9995684868, 9072414133 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

0 Comments