കാസര്‍കോട് : കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ ശരീരത്തിൽ 15 വെട്ടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഇതിൽ രണ്ട് വെട്ടുകളാണ് മരണകാരണമായത്. വെട്ടേറ്റ് തലച്ചോര്‍ രണ്ടായി പിളർന്നിരുന്നു. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊല്ലപ്പെട്ട ശരത്തിന്റെ മുട്ടിന് താഴെ മാത്രം അഞ്ചിടങ്ങളിൽ വെട്ടേറ്റിരുന്നതായും റിപ്പോർട്ട്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ലിയോട് സ്വദേശി കൃപേഷ്, ശരത് ലാൽ എന്നിവർ കൊല ചെയ്യപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരേയും കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കൾക്ക് വിട്ടു നൽകി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ