തിങ്കളാഴ്‌ച, ഫെബ്രുവരി 18, 2019
കാസറഗോഡ്:  ഭരണം കയ്യാളുന്നവർ രാജ്യത്തെ പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവരാണ്, അത് നമ്മുട ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്.  എന്നാൽ അധികാരം കൊന്നും കൊലവിളിച്ചും  രാഷ്ട്രീയ പകപോക്കലിന്ന് വേണ്ടി ഉപയോഗിക്കുന്ന ക്രൂരതയോട് യോജിക്കാൻ കഴിയില്ല. ഇവിടെ സംരക്ഷകരാകേണ്ടവർ തന്നെ ഭീതി പടർത്തുന്നസഹചര്യം നില നിൽക്കുകയാണെന്ന്    പിഡിപി ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

ജില്ലയുടെ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച രണ്ട് യുവാക്കളുടെ കൊലപാതകത്തേ പിഡിപി ശക്‌തമായ ഭാഷയിൽ  അപലപിച്ചു.   ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഗുണ്ടായിസത്തിലും കൊലപാതലത്തിലും അവസാനിക്കുന്നത് സാംസ്കാരിക സാക്ഷര കേരളത്തിലാണെന്നുള്ളത് നാണക്കേടാണെന്നും യോഗം വിലയിരുത്തി .
സംഘ് പരിവാർ ശക്തികൾ ഉത്തര ഇന്ത്യയിൽ പരീക്ഷിക്കുന്ന രാഷ്ട്രീയം മതേതരവാദികളും മതേതര സർക്കാറുകളും ഇവിടെ ആവർത്തിക്കുന്നത് ദൂരവ്യാപക പരിണാമങ്ങൾ സൃഷ്ടിക്കും, അത് കൊണ്ട്   അക്രമകാരികളായ രാഷ്ട്രീയ പ്രവർത്തകരെ നിയമത്തിന്റെ മുന്നിലെത്തിച്ഛ് മാതൃകാപരമായി ശിക്ഷിക്കുന്ന കാര്യത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും അലംഭാവമോ അധികാര രാഷ്ട്രീയ ഇടപെടലുകളോ ഉണ്ടാകരുത് എന്നും യോഗം ആവശ്യപ്പെട്ടു.
 
ജില്ലാ  പ്രസിഡന്റ് റഷീദ് മുട്ടുന്തലയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര  യോഗത്തിൽ ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ബദിയഡുക്ക,  പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എംകെ അബ്ബാസ്, അബ്ദുൽ റഹ്മാൻ പുത്തിഗെ, ജില്ലാ ട്രെഷറർ  അസീസ് ശെനി, ജില്ലാ ഉപാധ്യക്ഷന്മാരായ ഹുസൈനാർ ബെണ്ടിച്ചാൽ, കെപി മുഹമ്മദ്‌, ജില്ലാസംസ്ഥാന കൗൺസിൽ അംഗം സയ്യിദ് മുഹമ്മദ്‌ സകാഫ് തങ്ങൾ, ജില്ലാ  ജോയിന്റ് സെക്രട്ടറിമാരായ ഷാഫി കളനാട്, ആബിദ് മഞ്ഞംപാറ എന്നിവർ പങ്കെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ