ഇരട്ട കൊലപാതകം: കാറുമായി പൊലിസ് പിടികൂടിയ യുവാവിനെ മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മോചിപ്പിച്ചു

ഇരട്ട കൊലപാതകം: കാറുമായി പൊലിസ് പിടികൂടിയ യുവാവിനെ മുന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മോചിപ്പിച്ചു

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊന്ന സംഘം സഞ്ചരിച്ചതായി കരുതുന്ന കാറും അതിലുണ്ടായിരുന്ന യുവാവിനെയും പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞെത്തിയ മുന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സി.പി.എം സംഘം യുവാവിനെ മോചിപ്പിച്ചു.
തിങ്കളാഴ്ച രാത്രി പരിശോധനക്കിടയിലാണ് പാക്കം വെളുത്തോളിച്ചാലിലെ ചെറുവളപ്പില്‍ കാട്ടിനുള്ളില്‍ നിന്നും കെ.എല്‍.ജെ 5683 സൈലോ കാര്‍ കണ്ടെടുത്തത്. കാര്‍ പരിശോധിക്കുന്നതിടയില്‍ പത്തോളം പേരെത്തിയെങ്കിലും പൊലിസെന്ന് മനസിലാക്കിയപ്പോള്‍ സംഘം ഓടി രക്ഷപ്പെട്ടു. ഇതിനിടയില്‍ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന കല്യോട്ടെ സജിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയിലാണ് സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍, പാക്കം ഏരിയാ സെക്രട്ടറി രാഘവന്‍ വെളുത്തോളി, കെ.വി ഭാസ്‌കരന്‍ എന്നിവരെത്തി പൊലിസ് കസ്റ്റഡിയിലെടുത്ത കല്യോട്ടെ സജിയെ ഇറക്കി കൊണ്ടു പോവുകയായിരുന്നു. കെ.വി കുഞ്ഞിരാമന്‍ സജിയെ കസ്റ്റഡിയിലെടുത്ത പൊലിസിന്റെ നടപടിയെ ചോദ്യം ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ചാല്‍ മതിയെന്നും വിവേകവും വിവരവും വേണമെന്ന് ആക്രോശിക്കുകയും ചെയ്തു. ഈ സമയം നാലു പൊലിസുകാര്‍ മാത്രമെ സ്ഥലത്തുണ്ടായിരുന്നുള്ളു. പിന്നീട് കൂടുതല്‍ പൊലിസുകാ രെത്തി കാറിന് കാവേലേര്‍പ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഫോറന്‍സിക് അധികൃത രെത്തി കാറില്‍ വിദഗ്ദ പരിശോധന നടത്തി.

Post a Comment

0 Comments