ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസിയുടെ ആറാമത് റഹീം മേച്ചേരി പുരസ്‌കാരം റഹ്‌മാൻ തായലങ്ങാടിക്ക് സമ്മാനിച്ചു

ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസിയുടെ ആറാമത് റഹീം മേച്ചേരി പുരസ്‌കാരം റഹ്‌മാൻ തായലങ്ങാടിക്ക് സമ്മാനിച്ചു

കാസറഗോഡ് : ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസിയുടെ ആറാമത് റഹീം മേച്ചേരി പുരസ്‌കാരം മാധ്യമ പ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനും  മേച്ചേരിയുടെ  സഹയാത്രികനുമായ
റഹ്‌മാൻ തായലങ്ങാടിക്ക് സമ്മാനിച്ചു. കാസർകോട് സിറ്റിടവർ ഓഡിറ്റോറിയത്തിൽ   നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുൻ ഗവർണർ കെ ശങ്കരനാരായണൻ പുരസ്‌കാരം കൈമാറി. പ്രസിഡന്റ് നാസർ ഒളവട്ടൂർ അധ്യക്ഷത വഹിച്ചു.

സ്വർണ്ണത്തിനു സുഗന്ധം ലഭിചപോലുള്ള ആസ്വദനം വായനക്കാർക്ക്‌ സമ്മാനിച്ച എഴുത്തുകാരന്റെ പേരിലുള്ള പുരസ്ക്കാരത്തിനു എഴുത്തും പത്രപ്രവർത്തനവും തപസ്യയാക്കിയ റഹമാൻ തായിലങ്ങാടി അർഹനാകുന്നത്‌ യഥാർത്ത ഉടമയുടെ കരങ്ങളിൽ അവാർഡുകൾ എത്തിയിരിക്കുന്നു എന്ന് ശങ്കരനാരായണൻ പറഞ്ഞു.

ജൂറി അംഗവും സൗദി കെഎംസിസി സെക്രട്ടറിയേറ്റ് മെമ്പറുമായ
സി.കെ ഷാക്കിർ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പി.വി ഹസൻ സിദ്ധീഖ് ബാബു പുരസ്‌കാര തുക കൈമാറി. പുരസ്കാരത്തിന്റെ നാൾവഴികളെക്കുറിച്ചു
രായിൻ കുട്ടി നീറാട്‌ സംസാരിച്ചു. ചന്ദ്രിക ചീഫ് എഡിറ്റർ സി.പി സൈതലവി റഹീം മേച്ചേരി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എം.സി ഖമറുദ്ദീൻ, എ അബ്ദുറഹിമാൻ, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ്
സുഹ്റ മമ്പാട്‌, സെക്രട്ടറി കുത്സു ടീച്ചർ, കാസർഗോഡ് സാഹിത്യ വേദി വൈസ് പ്രസിഡന്റ് പത്മനാഭൻ ബാതൂർ,  യഹ്‌യ തളങ്കര, ടി ഇ അബ്ദുള്ള, പഴേരി കുഞ്ഞിമുഹമ്മദ്‌, അബ്ദുൽ റഹ്‌മാൻ വൺഫോർ ആശംസ നേർന്നു.  എഴുത്തിന്റെയും മൂന്ന് തലമുറ തുടർന്ന പത്രപ്രവർത്തന ജീവിതവു സരസമായി അവതരിപ്പിച്ച്‌   പുരസ്ക്കാര ജേതാവ്‌ മറുപടി പ്രസംഗം നടത്തി.
ജിദ്ദ കൊണ്ടോട്ടി മണ്ടലം കെഎംസിസി സെക്രട്ടറി അബ്ദുറഹിമാൻ അയക്കോടൻ സ്വാഗതവും വൈസ് പ്രസിഡന്റ് അബൂബക്കർ മാസ്റ്റർ മായക്കര നന്ദിയും  പറഞ്ഞു. ബഷീർ തൊട്ടിയൻ അവതാരകനായിരുന്നു.
വനിതാ ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി.പി.നസീമ ടീച്ചർ.ഫാത്തിമ ഇബ്‌റാഹീം, അഷറഫ് ബെൽ, അഷറഫ് എടനീർ. മൂസ ബി ചെർക്കള, സി.മുഹമ്മദ് കുഞ്ഞി, കെ.ഇ.എ.ബക്കർ,
അഷ്‌റഫലി ചേരങ്കൈ, ഖയ്യൂം മാന്യ, ബഷീർ ചിത്താരി, റഹീം ചൂരി, യൂസുഫ് ഹാജി പടന്ന, മുനീർ ചെർക്കള, ശരീഫ് കൊടവഞ്ചി, ഹാഷിം ബംബ്രാണ,അബ്ദുല്ല കുഞ്ഞി ഉദുമ,ഖാലിദ് പട്ള തുടങ്ങിയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.

Post a Comment

0 Comments