കാഞ്ഞങ്ങാട്: കെ.എസ്.ടി.പി റോഡില്‍ പൂച്ചക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഷഹസാന(22) ചൊവ്വാഴ്ചയോടെ മരണപ്പെട്ടു.
അതീവ ഗുരുതര നിലയില്‍ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയായ ഷഹസാനയുടെ ആരോഗ്യ നില ചൊവ്വാഴ്ച പുലര്‍ച്ചയോട അത്യന്തം വഷളാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അപകടത്തില്‍ പരിക്കേറ്റ പള്ളിക്കര തൊട്ടിയി ലെ സുബൈറിന്റെ ഭാര്യ താഹിറ(35) തല്‍ക്ഷണം മരിച്ചിരുന്നു. നാലുവയസ്സുകാരൻ സിനാനെ അപകട നില തരണം ചെയ്തതിനെ തുടർന്ന് മംഗലാപുരത്ത് നിന്നും കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് മാറ്റി.
0 Comments