കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് കാസര്‍കോട് ജില്ലയില്‍ പ്രൗഡഗംഭീര തുടക്കം. ഒരാഴ്ചക്കാലം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിച്ച് കാഞ്ഞങ്ങാട് ആയിരങ്ങള്‍ അണി നിരന്ന സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. സമീപകാലത്ത് ജില്ല ദര്‍ശിച്ച ഏറ്റവും ജനപങ്കാളിത്തത്തില്‍ പുതിയ കോട്ട മാന്തോപ്പ് മൈതാനത്ത് നിന്നും വര്‍ണക്കാഴ്ചകളുമായി ആരംഭിച്ച ഘോഷയാത്ര നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു.
നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, വൈസ് ചെയര്‍പേഴ്‌സന്‍ എല്‍.സുലൈഖ, നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
നാട്ടുകാര്‍ക് കൗതുകമുണര്‍ത്തി പ്ലോട്ടുകളും, ശിങ്കാരി-ബാന്റ് മേളവും മുത്തുക്കുടകളും ഘോഷയാത്രയെ വര്‍ണാഭമാക്കി.ജമ്മു കശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്മാരെ അനുസ്മരിച്ച് പാര്‍ക്കോ അതിയാമ്പൂര്‍ ഒരുക്കിയ പ്ലോട്ട് ജനശ്രദ്ധ ആകര്‍ഷിച്ചു. ആരോഗ്യ ജാഗ്രതയ്ക്ക് വേണ്ടി ആരോഗ്യവകുപ്പ് ഒരുക്കിയ പ്ലോട്ടും ശ്രദ്ധേയമായി.
കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍, പള്ളിക്കര, പുല്ലൂര്‍-പെരിയ, മടിക്കൈ എന്നീ പഞ്ചായത്തുകളില്‍ നിന്നും രണ്ടായിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് വിപുലമായ ഘോഷയാത്രയില്‍ അണിനിരന്നത്. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍, എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ്,ജൂനിയര്‍ റെഡ് ക്രോസ്സ് അംഗങ്ങള്‍, വ്യാപാരികള്‍, മഹിളാ കൂട്ടായ്മ അംഗങ്ങള്‍, ഹരിത കര്‍മ്മ സേന, യുവജനകൂട്ടായ്മകള്‍, ലയണ്‍സ്, റോട്ടറി ക്ലബ് പ്രതിനിധികള്‍, ടാക്‌സി ക്ലബ് പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നോര്‍ത്ത് കോട്ടച്ചേരിയില്‍ നടന്ന ഘോഷയാത്ര സമാപന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ഉണ്ണികൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ടി വി ഭഗീരഥി, ഗംഗ രാധ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments