ട്രാൻസ് ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

ട്രാൻസ് ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കേരള സാമൂഹ്യ നീതി വകുപ്പിന്റെയും കാഞ്ഞങ്ങാട് നെഹ്‌റു ആർട്ട്സ് ആൻറ് സയൻസ്    കോളേജ് സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ട്രാൻസ് ജെൻഡർ സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജിൽ നടന്ന പരിപാടിയിൽ ട്രാൻസ് ആക്ടിവിസ്റ്റ് കുമാരി ഇഷ കിഷോർ വിഷയം അവതരിപ്പിച്ചു. എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായ പരിപാടിയിൽ ജില്ലാ സാമൂഹ്യ നീതി ഓഫീസ് സൂപ്രണ്ട്  അബ്ദുള്ള എം അദ്ധ്യക്ഷം വഹിച്ചു. സാഹിത്യ വേദി സെക്രട്ടറി ശരത്, ഫോക് ലോർ ക്ലബ്ബ് സെക്രട്ടറി ഹരികൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ സൈക്കോ സോഷ്യൽ കൗൺസിലർമാർ നേതൃത്വം നൽകിയ പരിപാടിയിൽ അസി. പ്രൊഫസ്സർ ഡോ. ഷീജ കെ.പി. സ്വാഗതവും ചൈൽഡ് വെൽഫയർ ഇൻസ്പെക്ടർ ഷാനവാസ് കെ.പി. നന്ദിയും പ്രകാശിപ്പിച്ചു. ട്രാൻസ് ജൻഡർ വിഭാഗം സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.

Post a Comment

0 Comments