ഇരട്ട കൊലപാത കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘം ഇതിന്റെ നേരറിയാന്‍ സി.ബി.ഐ വരണമെന്ന് കെ മുരളീധരന്‍

ഇരട്ട കൊലപാത കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘം ഇതിന്റെ നേരറിയാന്‍ സി.ബി.ഐ വരണമെന്ന് കെ മുരളീധരന്‍

കാഞ്ഞങ്ങാട്: ഇരട്ട കൊലപാത കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണ്. ഇതിന്റെ നേരറിയാന്‍ സി.ബി.ഐ വരണമെന്ന് കെ.പി.സി.സി മാധ്യമ പ്രചരണ വിഭാഗം തലവന്‍ കെ മുരളീധരന്‍. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ നടന്ന സി.പി.എം നടത്തിയ കൊലപാതകങ്ങള്‍ പരിശോധിച്ചാല്‍ മതി അതിലെല്ലാം കണ്ണൂരില്‍ നിന്നുള്ള പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാ ണെന്ന് വ്യക്തമാണ്. ടി.പി ചന്ദ്ര ശേഖരന്‍ വധകേസ് അതിനുദാഹരണമാണ്. അന്നത്തെ കോഴിക്കോട് ജില്ലാ സി.പി.എം സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ അന്ന് നടന്ന കൊലപാതക സമയത്ത് ചൈനായിലായിരുന്നു. എന്നിട്ട് ആ കൊല കേസില്‍ പ്രതി രോധിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. കാരണം അത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പാര്‍ട്ടി ക്വട്ടേഷന്‍ സംഘം നടത്തിയ കൊലപാതകമായിരുന്നു. സി.ബി.ഐ വന്നാല്‍ ഇ തെല്ലാം വ്യക്തമാകും. സ്് പെഷ്യല്‍ ബ്രാഞ്ചും ക്രൈംബ്രാഞ്ചും എല്ലാം പിണറായി വിജയനാണ്. ആ പിണറായി തന്നെയാണ് പി ജയരാജ ന്റെയടക്കം സംരക്ഷകന്‍ അങ്ങനെയുള്ളവരില്‍ നിന്ന് ഒരിക്കലും നീതി കിട്ടില്ല. അതു കൊണ്ട് നിശ്ചയമായും സി.ബി.ഐ വരണം. സി.ബി.ഐ വന്നത് കൊണ്ടാണ് പി ജയരാജനും ടി.വി രാജേഷും ഷുക്കൂര്‍ വധ കേസില്‍ കുടുങ്ങിയത്. പീതാംബരന് മാത്രമായി ഇങ്ങനെ രണ്ട് പേരെ കൊല്ലാന്‍ കഴിയില്ല. ഇതിലിപ്പം ചാനലില്‍ കയറി കുരക്കുന്ന മുസ്തഫയുടെ പേരില്‍ വരെ കുറ്റങ്ങള്‍ വരുന്നുണ്ട്. കെ കുഞ്ഞിരാമന്‍ എം.എല്‍.എ അങ്ങ് തിരുവനന്തപുരത്ത് എത്തു മ്പോഴാണ് പാവമായി തോന്നുന്നത്. ഇങ്ങ് കാസര്‍കോട് എത്തുമ്പോഴല്ലെ ഇയാള്‍ ഭയങ്കരനാണ് എന്ന് മനസിലാകുന്നത്. കൊലപാതകങ്ങള്‍ തുറന്നാല്‍ വെറും ഗാന്ധിയന്മാരായി കോണ്‍ഗ്രസുകാര്‍ ഒതുങ്ങുകയില്ല. പ്രതി രോധത്തിന് ആക്രമവുമാവാമെന്ന് സുഭാഷ് ചന്ദ്ര ബോസിന്റെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മുരളീധരന്‍ കൂട്ടി ചേര്‍ത്തു.

Post a Comment

0 Comments