കാഞ്ഞങ്ങാട് : സംയുക്ത മുസ്ലിം ജമാഅത്ത് അബുദാബി ശാഖ കമ്മറ്റി മാര്‍ച്ച് 30ന് സംയുക്ത ജമാഅത്ത് പരിധിയിലെ ജമാഅത്ത് പള്ളികളിലേയും നിസ്‌കാര പള്ളികളിലേയും മുഴുവന്‍ ഇമാമുമാരെയും പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്നഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഒഡി ഷന്‍ 23, 24 തിയ്യതികളില്‍ നടക്കും. കാഞ്ഞങ്ങാട് നഗരസഭ, നീലേശ്വരം നഗരസഭകളിലും, അജാനൂര്‍, മടിക്കൈ, പുല്ലൂര്‍പെരിയ, പഞ്ചായത്തുകളിലുള്ളവര്‍ക്ക് മാര്‍ച്ച് 23ന് ശനിയാഴ്ച കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഓഡിറ്റോറിയത്തിലും, കോടോംബേളൂര്‍, കള്ളാര്‍, പനത്തടി, ബളാല്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ്എളേരി പഞ്ചായത്തുകളിലും തോട്ടം ജമാഅത്തിലുമുള്ളവര്‍ക്ക് മാര്‍ച്ച് 24ന് ഞായറാഴ്ച പരപ്പ ഹയാത്തുല്‍ ഇസ്ലാം മദ്രസയിലും വെച്ചായിരിക്കും പരിശീലന, പരിശോധന പരിപാടി. പരിശീലനം രാവിലെ 10 മണി മുതല്‍ 12 മണി വരെയും, പരിശോധന (ഒഡിഷന്‍) ഉച്ചയ്ക്ക് 2മണി മുതല്‍ 5 മണി വരെയും നടക്കും.മഹല്ല് കമ്മറ്റികള്‍ അവരവരുടെ പരിധിയിലുള്ള ജുമുഅ ഉള്ളതും അല്ലാത്തതുമായ എല്ലാ പള്ളികളിലേയും ഇമാമുമാരെ പരിശീലന പരിശോധന പരിപാടിയിലും മത്സരത്തിലും നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി ബഷീര്‍ വെള്ളി ക്കോത്ത് അറിയിച്ചു.പരിശീലനത്തിലും ഒഡിഷനിലും പങ്കെടുക്കുന്ന മുഴുവന്‍ ഇമാമുമാര്‍ക്കും 2000/- രൂപയും ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2500/- രൂപയും ടി എ നല്‍കും.പരിപാടികളില്‍ പങ്കെടുക്കുന്ന ഖത്തീബ്/ഇമാം -ന്റെ പേര് ,ഫോണ്‍ നമ്പര്‍,മഹല്ലിന്റെ പേര് എന്നിവ മാര്‍ച്ച് 20നകം സംയുക്ത ജമാഅത്ത് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫൈനലില്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനം 30,001/- രൂപയും രണ്ടാം സമ്മാനം 20,001/- രൂപയും മൂന്നാം സമ്മാനം 10,001/- രൂപയും നല്‍കുമെന്നും അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ