കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിലെ ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാലയില്‍ തീപിടുത്തം. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഞായാറാഴ്ച രാത്രി 11.30ന് ശേഷമാണ് സംഭവം. വെള്ളരിക്കുണ്ട് ടൗണിനടുത്ത് തന്നെയാണ് ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. രാത്രി കെട്ടിടത്തില്‍ നിന്നും തീയും പുകയും ഉയരുന്നത് റോഡിലൂടെ പോയവരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് വിവരം നാട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ തന്നെ പെരി ങ്ങോം അഗ്നി രക്ഷാ നിലയത്തില്‍ നി ന്നെത്തിയ രണ്ട് യൂനിറ്റുകളും കാഞ്ഞങ്ങാട് അഗ്നി രക്ഷ നിലയത്തില്‍ നിന്നുള്ള ഒരു യൂണിറ്റ് സേനയു മെത്തി മൂന്ന് മണിക്കൂറുക ളോളം പണി പെട്ടിട്ടാണ് തീയണച്ചത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മദ്യം സൂക്ഷിച്ച പെട്ടികള്‍ പൊട്ടിത്തെറി ശബ്ദത്തോടെയാണ് കത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. കെട്ടിടത്തിന് തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായി. മദ്യം നിറച്ച പെട്ടികള്‍ ഏതാണ്ട് പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. അരക്കോടി രൂപയുടെ മദ്യമാണ് കത്തിനശിച്ചത്. അതേസമയം കൗണ്ടറില്‍ സൂക്ഷിച്ചപണത്തിന് കേടുപാട് പറ്റിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വ്യക്തമായ നഷ്ടം കണക്കാക്കിയിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നു. അതേസമയം സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരും ബീവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വെള്ളിക്കുണ്ട് ബിവറേജ് ഔട്ട് ലേറ്റിനകത്ത് 1350 കെയ്‌സ് മദ്യം സൂക്ഷിച്ചിരുന്നു വെന്നാണ് അറിയാന്‍ കഴിയുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ