തിങ്കളാഴ്‌ച, മാർച്ച് 04, 2019
മുംബൈ: പുല്‍വാമ ഭീകരാക്രണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് 110 കോടി രൂപ സംഭാവന ചെയ്യാന്‍ തയ്യാറായി ഗവേഷകന്‍. രാജസ്ഥാനിലെ കോട്ട സ്വദേശിയും നിലവില്‍ മുംബൈയില്‍ താമസിക്കുന്നയാളുമായ മുര്‍താസ എ ഹമീദാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ തയ്യാറായിരിക്കുന്നത്.

സംഭാവന നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഹമീദ് പി.എം.ഒയ്ക്ക് ഇമെയില്‍ അയച്ചിരിക്കുകയാണ്. ജന്മനാല്‍ കാഴ്ചയില്ലാത്ത ഹമീദ് കോട്ടയിലെ ഗവണ്‍മെന്റ് കൊമേഴ്‌സ് കോളജില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടി. നിലവില്‍ മുംബൈയില്‍ ഗവേഷകനും ശാസ്ത്രജ്ഞനുമായി പ്രവര്‍ത്തിക്കുകയാണ്.

അതേസമയം തന്റെ കണ്ടുപിടുത്തങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നെങ്കില്‍ പുല്‍വാമ പോലെയുള്ള ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാമായിരുന്നെന്ന് ഹമീദ് അവകാശപ്പെട്ടു. ജി.പി.എസോ, ക്യാമറയോ, മറ്റേതെങ്കിലും സാങ്കേതിക സഹായമോ കൂടാതെ ഏതൊരു വാഹനവും നിരീക്ഷിക്കാന്‍ സഹായകമായ ഫ്യൂവല്‍ ബേണ്‍ റേഡിയേഷന്‍ ടെക്‌നോളജി താന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് അത് സംബന്ധിച്ച പ്രാഥമിക പ്രിതികരണം പോലും ലഭിച്ചതെന്നും ഹമീദ് കുറ്റപ്പെടുത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ