ബുധനാഴ്‌ച, മാർച്ച് 06, 2019
കാഞ്ഞങ്ങാട്: തിരിച്ചു കിട്ടിയ ജീവന്‍ മാത്രം, കഴിഞ്ഞ ദിവസം കൊച്ചിയിലെ നാവിക സേന രക്ഷിച്ച മല്‍സ്യ ത്തൊഴിലാളികള്‍ വേദനയോടെ പറയുന്നത് ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടു പോകുമെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.  കഴിഞ്ഞ ദിവസം നാവികര്‍ രക്ഷ ക്കെത്തി ജീവന്‍ തിരിച്ചു കിട്ടിയ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മല്‍സ്യ ത്തൊഴിലാളികളായ കാഞ്ഞങ്ങാട് കടപ്പുറത്തെ മനോഹരന്‍,ചന്ദ്രന്‍ ,വാസവന്‍, സുരേന്ദ്രന്‍, സുരേഷ് എന്നിവരാണ് ജീവന്‍ തിരിച്ചു കിട്ടിയിട്ടും എല്ലാം നഷ്ടപ്പെട്ടതോടെ ഇനിയുള്ള ജീവിതം എങ്ങ നെ മു ന്നോട്ട് കൊണ്ടു പോകുമെന്ന വേദനയില്‍ കഴിയുന്നത്. കണ്ണൂര്‍ അഴീക്കോടിലെ ഉള്‍ കടലിലാണ് നീലേശ്വരം അഴിത്തലയില്‍ നിന്നും കാഞ്ഞങ്ങാടു കടപ്പുറത്തെ മനോഹരന്റെ ഉടമസ്ഥതയിലുള്ള ഓംകാരം എന്ന തോണിയില്‍ മീന്‍ പിടിക്കാന്‍ പോയ ഇവര്‍ തോണി മറിഞ്ഞത്. തുടര്‍ന്ന് തോണിക്ക് മുകളില്‍ കയറിയ ഇവരെ നാവിക സേന രക്ഷിച്ച് കൊച്ചിയില്‍ എത്തിക്കുകയായിരുന്നു. കൊച്ചിയില്‍ ബുധനാഴ്ച രാവി ലെയാണ് ഇവര്‍ കാഞ്ഞങ്ങാട് എത്തിയത്. അതിനു ശേഷം ചികില്‍സാര്‍ഥം അഞ്ചു പേരും ജില്ലാ ആസ്പത്രിയില്‍ പ്ര വേശിക്കുകയായിരുന്നു. 15 ലക്ഷത്തി ന്റെ ഫൈബര്‍ തോണി പൂര്‍ണ്ണമായും കടലില്‍ പോയി. നേരത്തെ സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ലൈഫ് ജാക്കറ്റ് ഇതുവരെ കിട്ടിയിട്ടില്ലെന്നും മല്‍സ്യ ത്തൊഴിലാളികള്‍ പറയുന്നു.സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കണമെന്നപേക്ഷയാണ് മല്‍സ്യ ത്തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ