ചൊവ്വാഴ്ച, മാർച്ച് 05, 2019
കാഞ്ഞങ്ങാട്: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ചു. വാഹന ബ്രോക്കര്‍ പെരിയ കൊച്ചീരവളപ്പില്‍ സത്യന്റെ കാറാണ് അജ്ഞാതര്‍ തീവെച്ചത്. പെരിയ നാലക്രയില്‍ രണ്ടുദിവസമായി നിര്‍ത്തിയിട്ടിരുന്ന മാരുതി കാറാണ് അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. ചൊവ്വാഴ്ച
രാവിലെയാണ് കാര്‍ പൂര്‍ണമായും കത്തിയ നിലയില്‍ കണ്ടെത്തിയത്.
ഇതുസംബന്ധിച്ച് സത്യന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. കാര്‍ കത്തിയതില്‍ ദുരൂഹതയുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ