വെള്ളിയാഴ്‌ച, മാർച്ച് 08, 2019
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും ചേമ്പർ ചെയർമാനുമായ വി.വി.രമേശന് മർദ്ദനമേറ്റു. ഇന്ന് ഉച്ചക്ക് 3 മണിക്ക് നഗരസഭാ കൗൺസിൽ യോഗം  പൂർത്തിയാക്കിയ ശേഷം  ഡയസിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ എഴുന്നേറ്റപ്പോൾ  പ്രതിപക്ഷത്തെ രണ്ടു കൗൺസിലർമാർ ഡയസിലേക്ക് തള്ളിക്കയറി തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് വി വി രമേശൻ  പറഞ്ഞു. തലക്കും കഴുത്തിനും കൈക്കും സാരമായ പരിക്കേറ്റ ചെയർമാൻ വിദഗ്ദ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ