ചൊവ്വാഴ്ച, മാർച്ച് 12, 2019
അബുദാബി: നാലു പതിറ്റാണ്ടുകളായി യുഎഇയിൽ പ്രവർത്തിക്കുന്ന യുഎഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മാർച്ച്‌ 29 ന്  ദുബൈ അൽ മംസാറിൽ  വെച്ച് നടക്കുന്ന  യുഎഇ കളനാട് മഹൽ സംഗമം-2019 'അറേബ്യൻ മുറ്റത്ത്' പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. യുഎഇ-യിലെ  പ്രമുഖ വ്യവസായിയും സൈഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി ഡയറക്ടറും മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിദ്ധ്യവുമായ കുറ്റിക്കോൽ അബൂബക്കർ ആണ്  പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.

 ചടങ്ങിൽ കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ കാദർ കുന്നിൽ, യുഎഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ അബ്ബാസ് കെ.പി, ജനറൽ സെക്രട്ടറി നൗഷാദ് മിഹ്റാജ്, മഹൽ സംഗമം സ്വാഗത സംഘം  രക്ഷാധികാരി  എ.എം അബ്ദുൽ റഹിമാൻ അയ്യങ്കോൽ, ഫൈനാൻസ് ചെയർമാൻ കെ ഇ  അബ്ദുൽ റഹിമാൻ,വർക്കിങ് കൺവീനർ ബഷീർ ദർഗാസ്, വൈസ് ചെയർമാരായ ഹബീബ് ബസ്റ്റാന്റ്, ഷാഫി ഗാന്ധി, സാജിദ് മിഹ്റാജ്, കെഇ മുഹമ്മദ്, ബഷീർ അയ്യങ്കോൽ, കോഡിനേറ്റർ
അസീസ് മദ്രാസ്സ്, സ്വാഗത സംഘം സബ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് ശബക്ക്, അബ്ദുൽ റഹിമാൻ ദേളി,സാലി കൊമ്പൻപാറ,യൂനുസ് ബ്രദർ ഹദ്ദാദ്, എന്നിവർ പങ്കടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ