'അവസാനത്തെ ആയുധം എന്ന രീതിയില്‍ മാത്രമേ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കൂ. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അദ്ദേഹവും മത്സരിക്കുമെന്ന് തന്നെയാണ് വിശ്വാസം. കണ്ണൂരില്‍ സുധാകരനല്ലാത്ത മറ്റു സ്ഥാനാര്‍ത്ഥികള്‍ക്കും വിജയ സാധ്യതയുണ്ടെന്നും' അദ്ദേഹം പറഞ്ഞു. താന്‍ വ്യക്തിപരമായ അസൗകര്യം അറിയിച്ചിട്ടുണ്ടെന്നു അത് എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പികെ ശ്രീമതി ടീച്ചറോട് പരാജയപ്പെട്ടയാളാണ് കെ സുധാകരന്‍. അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സുധാകരന്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇത്തവണയും ശ്രീമതി ടീച്ചര്‍ തന്നെയാണ് മത്സരിക്കുന്നത്.
സംഘടനാ ചുമതലകള്‍ ഉള്ളതിനാലാണ് കെസി വേണുഗോപാല്‍ മത്സരിക്കാത്തതെന്നും സുധാകരന്‍ വ്യക്തമാക്കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ